മലപ്പുറം
കിസാൻസഭ അഖിലേന്ത്യാ സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്ക്ക് 11ന് മലപ്പുറം ജില്ലയിൽ സ്വീകരണംനൽകും. 13മുതൽ 16വരെ തൃശൂരിലാണ് സമ്മേളനം.
കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽനിന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയുടെയും ജോ. സെക്രട്ടറി വി എം ഷൗക്കത്തിന്റെയും നേതൃത്വത്തിലാണ് സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക കൊണ്ടുവരുന്നത്. വ്യാഴാഴ്ച തുടങ്ങിയ ജാഥ 11ന് രാവിലെ ഒമ്പതിന് കോട്ടക്കടവിൽനിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. 9.30ന് അത്താണിക്കൽ, 10.30ന് താനൂർ, 11.30ന് തിരൂർ, 3.30ന് പൊന്നാനി ചമ്രവട്ടം ജങ്ഷൻ, വൈകിട്ട് അഞ്ചിന് ചങ്ങരംകുളം എന്നിവിടങ്ങളിലാണ് സ്വീകരണം.
12ന് തൃശൂർ ജില്ലയിലേക്ക് കടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..