30 September Wednesday

ഇംഗ്ലീഷ് ഫെസ്റ്റ് തൃശൂർ സഹോദയക്ക്‌ ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

 മഞ്ചേരി

കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്‌സ്‌ കേരള സംഘടിപ്പിച്ച സംസ്ഥാന സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റിൽ 366 പോയിന്റുനേടി നേടി തൃശൂർ സഹോദയ ഓവറോൾ ചാമ്പ്യന്‍മാരായി. 
 മലപ്പുറം സഹോദയ രണ്ടും (329 പോയിന്റ്‌), കോഴിക്കോട് മലബാർ സഹോദയ (327 പോയിന്റ്‌) മൂന്നും സ്ഥാനംനേടി. മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളില്‍ 2400 വിദ്യാർഥികൾ മത്സരിച്ചു. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശേരി, ഭാരതീയ വിദ്യാഭവൻ ചേവായൂർ കോഴിക്കോട് എന്നിവയെ മികച്ച സ്‌കൂളുകളായി തെരഞ്ഞെടുത്തു. 
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്ണൻ സമ്മാനം വിതരണംചെയ്തു. സഹോദയ ജില്ലാ  പ്രസിഡന്റ്‌ എം അബ്ദുൾനാസർ അധ്യക്ഷനായി. 
സി സി ഉസ്മാൻ, ഡോ. എം ദിനേശ് ബാബു, എം ജൗഹർ, ഷംല യു സാലിം, പി നിസാർഖാൻ, പി പ്രേംജിത്, സുഭാഷ് പുളിക്കൽ, ടിന ഖലീം, വിമേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top