19 November Tuesday

ആനമറിയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 നിലമ്പൂർ

വഴിക്കടവ് ചെക്ക്പോസ്റ്റിന് സമീപം ആനമറിയിൽ പിക്കപ്പ് വാൻ മതിലിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തിരൂർ താനാളൂർ സ്വദേശി പാരപ്പറമ്പിൽ താജുദീൻ (39), ടി റനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ​ഗുണ്ടൽപേട്ടയിൽനിന്ന് നാടുകാണി ചുരം വഴി പച്ചക്കറിയുമായി വന്ന വാൻ ബ്രേക്ക് കിട്ടാതെ ചെക്ക്പോസ്റ്റിന് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകരയും സമീപത്തെ അടിവാരത്തിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ നിലമ്പൂർ ഫയർഫോഴ്സ് സം​ഘം സ്ഥലത്തെത്തി. 
ആദ്യഘട്ടത്തിൽ ജെസിബി ഉപയോ​ഗിച്ച് വാഹനം പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടർ ഉപയോ​ഗിച്ച് വാഹനത്തിന്റെ ഡോർ മുറിച്ചാണ് ഡ്രൈവറായ താജുദീനെ പുറത്തെടുത്തത്. വാഹനത്തിലുണ്ടായിരുന്ന റെനീഷ് തെറിച്ചു വീണതിനാൽ വലിയ പരിക്കേറ്റില്ല. ​ഗുരുതര പരിക്കേറ്റ താജുദീനെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top