21 November Thursday

വിനോദം പതഞ്ഞൊഴുകും ഉത്രാടം വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
ചാലിയാർ
പാറക്കെട്ടുകളിലൂടെ കുത്തിയൊഴുകി  മൂടൽമഞ്ഞിനെ തലോടി ഉയരങ്ങളിൽനിന്ന്‌ കുതിച്ചുചാടി കാണാക്കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്  ‘ഉത്രാടം വെള്ളച്ചാട്ടം’. പ്രളയം കഴിഞ്ഞതോടെ സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ്‌  നായാടംപൊയിൽ  ഉത്രാടം വെള്ളച്ചാട്ടം.  
നിലമ്പൂർ–-  നായാടംപൊയിൽ മലയോരപാതയിൽ 11ാം ബ്ലോക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിനേയും ചാലിയാർ പഞ്ചായത്തിനേയും വേർതിരിക്കുന്ന കുറുവൻപുഴയുടെയും  ഉത്രാടം പുഴയുടെയും  സം​ഗമത്തിലാണ്‌  ഉത്രാടം വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്‌. 
ചെങ്കുത്തായ പാറക്കെട്ടിലൂടെ  കുത്തിയൊഴുകി  60 അടിയോളം  ഉയരത്തിൽനിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. സമീപ പ്രദേശങ്ങളായ കോഴിപ്പാറയിലും  ആഢ്യൻപാറയിലും വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും ഉത്രാടം വെള്ളച്ചാട്ടം സഞ്ചാരികൾക്ക്‌ ഏറെ പ്രിയമാണ്‌. 
വേനൽ –-മഴക്കാല  വ്യത്യാസമില്ലാതെ നിരവധിപേർ ഇവിടെ എത്താറുണ്ട്‌. അപൂർവ ഔഷധസസ്യങ്ങളും  ഇവിടെയുണ്ട്.
പ്രധാന വാർത്തകൾ
 Top