14 October Monday

കാൽപ്പന്ത്‌ പൂരം

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024

കണ്ണൂർ വാരിയേഴ്‌സ്‌ ടീം മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ പരിശീലനത്തിൽ

മലപ്പുറം
നാട്‌ കാത്തിരുന്ന കാൽപ്പന്ത്‌ പൂരം വരവായി. സൂപ്പർ ലീഗ്‌ കേരള മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലെ മത്സരങ്ങൾക്ക്‌ തിങ്കളാഴ്‌ച കൊടിയേറും.  തൃശൂർ മാജിക്‌ എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സ്‌ ക്ലബ്ബുമാണ്‌ ഏറ്റുമുട്ടുന്നത്‌. രാത്രി 7.30നാണ്‌ കിക്കോഫ്‌. ലീഗിലെ രണ്ടാംമത്സരമാണിത്‌. ഞായറാഴ്‌ച കൊച്ചി കലൂർ ജവാഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ മലപ്പുറം എഫ്‌സി ഫോഴ്‌സ കൊച്ചിയെ ഏകപക്ഷീയമായ രണ്ട്‌ ഗോളുകൾക്ക്‌ കീഴടക്കിയിരുന്നു.  
ഫുട്‌ബോൾ ടൂർണമെന്റുകൾ തുടങ്ങിയാൽ മലപ്പുറത്തുകാർക്ക്‌ പെരുന്നാളും പൂരവും ഒരുമിച്ചെത്തുന്ന പ്രതീതിയാണ്‌. ഗാലറിയിലേക്ക്‌ ജനങ്ങൾ ഒഴുകും. സൂപ്പർ ലീഗ്‌ കേരളയേയും മലപ്പുറം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകർ. 
മലപ്പുറം എഫ്‌സിയുടെ ആരാധക കൂട്ടായ്‌മയായ ‘അൾട്രാസ്‌ ’ മറ്റ്‌ മത്സരങ്ങൾ കാണാനും പയ്യനാട്‌ സ്‌റ്റേഡിയത്തിൽ സജീവമായുണ്ടാകും. അതിനാൽ പയ്യനാട്‌ സ്‌റ്റേഡിയം നിറയുമെന്നതിൽ സംഘാടകർക്കും തകർക്കമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആരാധകരെ സ്‌റ്റേഡിയത്തിലെത്തിക്കാൻ ‘അൾട്രാസ്‌ ’ വാഹന സൗകര്യമുൾപ്പെടെ ഒരുക്കുന്നുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top