25 July Sunday

ക്ഷേത്രത്തിലെ പണം കവര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
കൊണ്ടോട്ടി
നെടിയിരിപ്പ് പൊയ്‌ലിക്കാവ് ക്ഷേത്രത്തില്‍ മോഷണം. പ്രധാന വാതിലിനുസമീപത്തെ ചെറിയ വാതിലും ഓഫീസും തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ്‌ നാല്‌ ഭണ്ഡാരങ്ങളിലെ പണം കവർന്നു. ഓഫീസ് മുറി തകര്‍ത്തെങ്കിലും രേഖകളൊന്നും നഷ്ടപ്പെട്ടില്ല. പൂജക്കായി ക്ഷേത്രം തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിലെ സിസിടിവിയും തകരാറിലായിരുന്നു. പൊലീസ്, ഡോഗ് സ്ക്വാഡ്‌, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി. കൊണ്ടോട്ടി എസ്‌ഐ ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top