18 October Friday

കിറ്റ്‌ വിതരണത്തിൽ പക്ഷപാതം; പ്രതിപക്ഷ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
അരീക്കോട്
പ്രളയബാധിതർക്കായി മാറ്റിവച്ച  കിറ്റുകളിൽ സ്വജനപക്ഷപാതം കാണിച്ച് വിതരണം നടത്തിയ  പഞ്ചായത്ത് പ്രസിഡന്റിന്റെ  നടപടിയിൽ  പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽനിന്ന്‌   ഇറങ്ങിപ്പോന്നു. കീഴുപറമ്പ്  പഞ്ചായത്ത് പ്രസിഡന്റ് റൈഹാന ബേബിയാണ്‌ കിറ്റുകൾ തന്നിഷ്ടത്തോടെ വിതരണംചെയ്തത്. 
പ്രളയത്തെ തുടർന്നുള്ള മാലിന്യം നീക്കംചെയ്യാത്തതും കുടിവെള്ളപ്രശ്നം പരിഹരിക്കാത്തതും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇ കെ ഗോപാലകൃഷ്ണൻ, കെ വി ഷഹർബാൻ, എം എം ജസ്‌ന, കെ ടി ജമീല, എ ഷെഫീക്കത്ത്, സുധ രാജൻ എന്നീ പ്രതിപക്ഷ അംഗങ്ങളാണ്  ഇറങ്ങിപ്പോന്നത്.
കിറ്റുകളുടെ വിതരണത്തിലെ പക്ഷാപാത പെരുമാറ്റം  ജനങ്ങളോടുള്ള അവഗണനയും വഞ്ചനയുമാണെന്ന് സിപിഐ എം കീഴുപറമ്പ് ലോക്കൽ  കമ്മിറ്റി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top