22 October Tuesday

സമരത്തിൽ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

 

കോട്ട‌ക്കൽ
പിഎസ്‌സി പരീക്ഷ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തണം എന്നാവശ്യപ്പെട്ട്‌ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന്‌ പുരോഗമനകലാ സാഹിത്യസംഘം ആവശ്യപ്പെട്ടു. 
സംയുക്ത സമരസമിതി തിരുവോണ നാളിൽ ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന സമരത്തിൽ സംഘടന പങ്കാളിയാകും. ജനിച്ചുവളർന്ന ഭാഷയിൽ പരീക്ഷ എഴുതാൻ ഓരോ മലയാളിക്കും അവകാശമുണ്ട്. ആ അവകാശമാണ് പിഎസ‌്‌സി നിഷേധിക്കുന്നതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സി വാസുദേവൻ അധ്യക്ഷനായി. വേണു പാല്ലൂര്, ഡോ. സന്തോഷ് വള്ളിക്കാട്,  പി ജി സാഗരൻ, ഹനീഫ രാജാജി, ഡെയ്സി മഠത്തിശേരി, ഡോ. എൻ ബിജി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top