18 October Friday

വിജയരഹസ്യം ചിട്ടയായ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

 

തേഞ്ഞിപ്പലം
ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ച് ഐഡിയൽ ട്രസ്റ്റ് ആരംഭിച്ച സ്പോർട്സ് പരിശീലന പരിപാടി 2007–-ലാണ് ആരംഭിച്ചത്. പന്ത്രണ്ട് പേരുമായി തുടങ്ങിയ പദ്ധതിയിൽ ഇന്ന്‌ നൂറുകണക്കിന്‌ താരങ്ങളുണ്ട്‌. കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത്, നതീഷ് ചാക്കോ, തസ്നി ഷരീഫ്, ഖൈറുൽ ബഷർ, ഷഹീർ സത്യാക്കൽ എന്നിവരുടെ  നേതൃത്വത്തിലാണ് പരിശീലനം.
ചിട്ടയായ പരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ള  ഉപകരണങ്ങൾ, കൃത്യസമയത്ത് ഭക്ഷണം, ആത്മാർഥതയുള്ള പരിശീലകർ, കഠിനാധ്വാനംചെയ്യുന്ന താരങ്ങക്കൊപ്പം മാനേജ്മെന്റിന്റെ നൂറ്‌ ശതമാനം പിന്തുണയും. ഇതാണ് ഐഡിയലിന്റെ വിജയരഹസ്യം.
സ്കൂൾ പഠനത്തിനുശേഷവും ഐഡിയലിൽതന്നെ പരിശീലനം തുടരാൻ സാഹചര്യവുമുണ്ട്‌. രാവിലെ ആറുമുതൽ എട്ടരവരെയും വൈകിട്ട് നാലുമുതൽ  ആറരവരെയുമാണ് പരിശീലനം. സ്‌പ്രിന്റ്‌, ജമ്പ്‌, ഹർഡിൽസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം  ഒരുക്കിയിട്ടുള്ളതെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, അക്കാദമിക് ഡയറക്ടർ കെ എ മജീദ് എന്നിവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top