18 October Friday

ഏട്ടൻ കോച്ച്‌; അനിയന്‍മാർക്ക്‌ സുവർണനേട്ടം

സ്വന്തം ലേഖകന്‍Updated: Monday Sep 9, 2019

മുഹമ്മദ് ഹർഷാദിനോടൊപ്പം ആഷിഖും ഹനാനും

 

 
തേഞ്ഞിപ്പലം
ജ്യേഷ്ഠൻ പരിശീലിപ്പിച്ചു. അനുജൻമാർ സ്വർണംകൊയ്തു. ജില്ലാ അത്‌ലറ്റിക്‌ മീറ്റിലാണ് ജ്യേഷ്ഠന്റെ ശിക്ഷണത്തിൽ അനുജൻമാർ നേട്ടംകൈവരിച്ചത്‌. 
തിരൂർ ടിഎംജി കോളേജിലെ വി മുഹമ്മദ് ആഷിഖ് പുരുഷ വിഭാഗം 100 മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ അനുജൻ മുഹമ്മദ് ഹനാൻ താനൂർ കെയ്റൂസിനായി അണ്ടർ 18 വിഭാഗം 100 മീറ്ററിലും 110 ഹർഡിൽസിലും  സ്വർണം സ്വന്തമാക്കി. ആഷിഖിന് 110 ഹർഡിൽസിൽ രണ്ടാം സ്ഥാനമുണ്ട്. 
ഇരുവരെയും പരിശീലിപ്പിക്കുന്നത്‌ ജ്യേഷ്ഠൻ മുഹമ്മദ് ഹർഷാദും. കലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ ബിപിഎഡ് വിദ്യാർഥിയാണ് പരിശീലകൻ. 
താനൂർ ദേവദാർ ഹയർ സെക്കൻഡറി വിദ്യാർഥിയായ ഹനാൻ കഴിഞ്ഞ വർഷം ആഗ്രയിൽ നടന്ന സൗത്ത് സോൺ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിരുന്നു. താനൂർ വെള്ളിച്ചാലിൽ കരീമിന്റെയും നൂർജഹാന്റെയും മക്കളാണ്‌ ഇവർ. രണ്ടാം ക്ലാസുകാരി നിദ സഹോദരിയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top