24 October Thursday

കുഞ്ഞുകുഞ്ഞു ശിൽപ്പങ്ങളുടെ ഒടേതമ്പുരാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

പെൻസിൽ മുനയിൽ നിർമിച്ച ശിൽപ്പങ്ങൾ

 

വേങ്ങര
കുഞ്ഞുകുഞ്ഞു ശിൽപ്പങ്ങളുടെ ഒടേതമ്പുരാൻ–-  പരപ്പനങ്ങാടി സ്വദേശി പുത്തൻ മരക്കാനകത്ത് ആഷിഫിനെ ഇങ്ങനെ വിളിക്കാം. ‌ഒന്നമർത്തിപ്പിടിച്ചാൽ പൊട്ടിപ്പോകുന്ന പെൻസിൽ മുനയിൽ ആഷിഫ്‌ കൊത്തിയെടുത്ത ശിൽപ്പങ്ങൾ ആരെയും വിസ്‌മയിപ്പിക്കും.
 16 സെന്റിമീറ്റർ നീളമുള്ള പെൻസിൽ കൊത്തിയെടുത്ത തിളങ്ങുന്ന 50 മലയാള അക്ഷരം അത്‌ഭുതപ്പെടുത്തുന്നതാണ്‌. ആനയും മരവും ചൂണ്ടയിൽ പിടിച്ച മീൻ, ആഗ്രഹങ്ങളിലേക്ക് പറന്ന്, കാലും ഫുട്ബോളും തുടങ്ങിയ ശിൽപ്പങ്ങ‌ളും നേരത്തെ പെൻസിൽ മുനയിൽ നിർമിച്ചിരുന്നു. യൂണിവേഴ്‌സൽ വേൾഡ്‌ റെക്കോർഡ്‌ നേടിയതാണീ ശിൽപ്പങ്ങൾ. 
വേങ്ങര പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് പ്രളയബാധിതരെ സഹായിക്കാൻ നടത്തിയ പ്രദർശനത്തിലാണ് ശിൽപ്പം പ്രദർശിപ്പിച്ചത്. താനൂർ ദേവധാർ ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആഷിഫ്. പേന കൊണ്ടുള്ള ചിത്രരചന, പശയിൽ ഒട്ടിച്ചെടുത്ത ചിത്രം തുടങ്ങി സങ്കേതത്തിലും ചിത്രമൊരുക്കിയിട്ടുണ്ട്‌. പ്രദർശനം തിങ്കളാഴ്‌ചയും തുടരും.
പ്രധാന വാർത്തകൾ
 Top