23 September Wednesday

21 ക്യാമ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

   

മലപ്പുറം
കാലവര്‍ഷം ശക്തിപ്രാപിച്ചതിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ 21 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്‌ചമാത്രം  ഏഴ് ക്യാമ്പുകളും തുറന്നിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍  പോത്ത്കല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍എംഎയുപി എസ് എന്നിവയും ഏറനാടില്‍ കൂരങ്ങല്‍  അങ്കണവാടി, മൂലേപ്പാടം ജിഎല്‍പിഎസ്, പെരിന്തല്‍മണ്ണയില്‍  എഎംയുപിഎസ് കൂട്ടില്‍, കൊണ്ടോട്ടിയില്‍ ജിഎംയുപിഎസ്  കൊണ്ടോട്ടി,  ജിഎച്ച്എസ്എസ് വാഴക്കാട്  എന്നീ ഏഴ്  ക്യാമ്പുകളാണ് പുതുതായി ആരംഭിച്ചത്. 
ജില്ലയിലെ 21 ക്യാമ്പുകളില്‍ 294 കുടുംബങ്ങളിലായി 955 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്കില്‍ നിലവില്‍ 11 ക്യാമ്പുകളും ഏറനാടില്‍ അഞ്ച് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 
നിലമ്പൂരില്‍ ഭൂദാനം എല്‍പി സ്‌കൂള്‍, എടക്കര ജിഎച്ച്എസ്എസ്, എരുമമുണ്ട നിര്‍മ്മല ഹൈസ്‌കൂള്‍, പൂളപ്പാടം ജിഎല്‍പിഎസ്, നെടുങ്കയം ട്രൈബല്‍ എല്‍പി സ്‌കൂള്‍, പുള്ളിയില്‍ ജിഎല്‍പിഎസ്, കാളികാവ് ബസാര്‍, കരുവാരകുണ്ട് എച്ച്എസ്എസ്, ജിഎല്‍പിഎസ് പാറശേരി, എംഎംഎല്‍പിഎസ് വെളിമ്പിയംപാടം എന്നിവയും ഏറനാട് താലൂക്കില്‍ ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്സ്, ഓടക്കയം ജിയുപിഎസ്, വെണ്ടേക്കുംപൊയില്‍ സാംസ്‌കാരികനിലയവും പെരിന്തല്‍മണ്ണയില്‍ എംജെ അക്കാദമി,  പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എംഇഎസ് എച്ച്എച്ച്എസ് എന്നിങ്ങനെയാണ് നേരത്തെ ആരംഭിച്ച ക്യാമ്പുകള്‍.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top