24 September Thursday

നോവായി 2 വയസുകാരിയുടെ മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

തിരൂർ
വിമാനദുരന്തത്തിൽ തിരൂരിനെ കണ്ണീരിലാഴ്‌ത്തി രണ്ട്‌ വയസ്സുകാരി ഷെസ ഫാത്തിമയുടെ മരണം. തിരൂർ പഴകുളങ്ങര കീഴെടത്തിൽ കുഞ്ഞാവ ഹാജിയുടെ ഇളയ മകൻ ഷൗക്കത്തലിയുടെ രണ്ടാമത്തെ മകളാണ്‌ ഷെസ‌. 
ദുബായിലാണ്‌ ഷൗക്കത്തലിക്ക്‌ ജോലി. കൂടെ അവധിക്കാലം ചെലവഴിക്കാനാണ് ഭാര്യ ഷഹദ ബാനുവും മക്കളായ മുഹമ്മദ് ഷഹീമും (അഞ്ച്‌), ഷെസയും സന്ദർശക വിസയിൽ ഈ വർഷമാദ്യം പോയത്. കോവിഡിനെ തുടർന്ന് അവിടെ കുടുങ്ങി. പിന്നീടാണ്‌ വന്ദേ ഭാരത്‌ മിഷൻ വിമാനത്തിൽ പുറപ്പെട്ടത്‌. 
ദുരന്തത്തിൽ പരിക്കേറ്റ ഷെസയെ രക്ഷിച്ച്‌ കൊണ്ടുപോകുന്നത് ഉമ്മ കണ്ടിരുന്നു. ഏത് ആശുപത്രിയിലാണെന്ന് അറിഞ്ഞില്ല.  ഇവരെയും മുഹമ്മദ് ഷഹീമിനെയും  പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ അധികൃതരുമായും ആശുപത്രിയിലും ബന്ധപ്പെട്ടതിനെ തുടർന്നാണ് മരണവിവരം അറിഞ്ഞത്. മൃതദേഹം ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചു. കോട്ട് ജുമാ മസ്ജിദ് കബര്‍-സ്ഥാനിൽ കബറടക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top