19 September Saturday

ദുരന്തഭൂമിയിൽ ഗവർണറും മുഖ്യമന്ത്രിയുമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

കരിപ്പൂർ
കരിപ്പൂരിലെ വിമാന ദുരന്തമുണ്ടായ സ്ഥലം ഗവർണറും മുഖ്യമന്ത്രിയുമടങ്ങുന്ന സംഘം സന്ദർശിച്ചു. ശനിയാഴ്‌ച പകൽ മൂന്നോടെയാണ്‌   ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,  സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, കെ ടി ജലീൽ, വി എസ്‌ സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ എന്നിവരെത്തിയത്‌. 
തിരുവനന്തപുരത്തുനിന്നും പ്രത്യേക വിമാനത്തിൽ പകൽ 11.30ഓടെ കരിപ്പൂരിൽ ഇറങ്ങിയ ഗവർണറും മുഖ്യമന്ത്രിയുമടങ്ങുന്ന സംഘം അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി സന്ദർശിച്ചു. അവിടെ അവലോകന യോഗത്തിനുശേഷം തിരിച്ച്‌ കരിപ്പൂരിലേക്ക്‌‌. പിന്നീട്‌ വിമാനമാർഗം തിരുവനന്തപുരത്തേക്ക്‌ മടങ്ങി. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ്‌ സിങ്‌ പുരി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ,  ചീഫ്‌ സെക്രട്ടറി ബിശ്വാസ്‌ മേത്ത, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഉപ നേതാവ്‌ എം കെ മുനീർ, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്‌ ബഷീർ, എം കെ രാഘവൻ, രമ്യ ഹരിദാസ്‌, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവരും സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top