16 September Monday
ആനമറിയിൽ ഉരുൾപൊട്ടൽ

ഒരു കുടുംബത്തിലെ രണ്ടുപേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കരുളായി പിലാക്കലിൽ വെള്ളംകയറിയ വീട്ടിൽനിന്ന് കുട്ടിയെ പുറത്തേക്കെത്തിക്കുന്നു

 
എടക്കര
വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടി ഒരുകുടുംബത്തിലെ രണ്ടുപേരെ കാണാതായി. സഹോദരങ്ങളായ പാറയ്ക്കൽ സാജിത (40), പാറയ്ക്കൽ മൈമൂന (50) എന്നിവരെയാണ് കാണാതായത്. ആനമറി ഫോറസ്റ്റ് ചെക്കുപോസ്റ്റിന് സമീപത്ത്‌ വ്യാഴാഴ്ച വൈകിട്ട് 4.30–-ഓടെയാണ്‌ അപകടം. സമീപത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീടിന് മുകളിൽ മണ്ണും മഴവെള്ളവും പതിക്കയായിരുന്നു. വീട് മണ്ണിനടിയിലാണ്.   തെരച്ചിൽ  തുടരുകയാണ്. ശക്തമായ മലവെള്ളപ്പാച്ചിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്‌.  മറ്റ് അം​ഗങ്ങൾ   വിരുന്നുപോയതിനാൽ സഹോദരിമാർ മാത്രമായിരുന്നു വീട്ടിലുണ്ടായത്‌. 
അയൽവീടിന്റെ ഒരുഭാ​ഗവും ആലയും വെള്ളത്തിൽ ഒലിച്ചുപോയി.
മേഖലയിൽ വൈദ്യുതിയില്ലാത്തതും വെളിച്ചക്കുറവും  മൊബൈൽ ഫോൺ നിശ്ചലമായതും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. 
പ്രധാന വാർത്തകൾ
 Top