24 October Thursday

ഒറ്റപ്പെട്ട്‌ ഓടക്കയം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

പോത്ത്‌കല്ല് കൂടേരി ബാക്കുത്ത് നാണിയുടെ വീട് മുങ്ങിയനിലയിൽ

 

അരീക്കോട് 
ഊർങ്ങാട്ടിരി, ഓടക്കയം മലയോരമേഖലകൾ കനത്ത മഴയിലും കാറ്റിലും ഒറ്റപ്പെട്ടു. കൊടുമ്പുഴ, കുരീരി ഭാഗങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി.  നിരവധി മരങ്ങൾ കടപുഴകി. 
ഓടക്കയം കുരീരി, കൂരക്കല്ല് കോളനികളിലെ മുപ്പത്തിയഞ്ചോളം ആദിവാസികളെ മാറ്റിപ്പാർപ്പിച്ചു. ഓടക്കയം ഗവ. യുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ  വെറ്റിലപ്പാറയിൽനിന്ന്‌ ആളുകളെ മാറ്റാൻ തുടങ്ങി.  അരീക്കോടുനിന്നുള്ള ബസ് സർവീസുകൾ നിർത്തി.
 
പ്രധാന വാർത്തകൾ
 Top