09 August Sunday
7‌ സമ്പർക്കം

46 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
മലപ്പുറം
കേബിൾ ടിവി ഓപറേറ്റർമാരുൾപ്പെടെ ജില്ലയിൽ 46 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 33 പേർ വിദേശത്തുനിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി. 
മൂന്നും നാലും വയസ്സുള്ള കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കോവിഡ്‌ ചികിത്സയിലായിരുന്ന 11 പേർ ബുധനാഴ്‌ച രോഗമുക്തരായി.
സമ്പർക്കത്തിലൂടെ
കോവിഡ് കെയർ സെന്റർ വള​ന്റിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്ക്‌ മുന്നോടിയായുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂർ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസ്സുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിൾ ഓപറേറ്റർ (47), കടവനാട് സ്വദേശിയായ കേബിൾ ഓപറേറ്റർ (36), എടപ്പാൾ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി പനമ്പാട് സ്വദേശിനി (30).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top