14 August Friday

തീരദേശ സ്‌കൂൾ കെട്ടിട നിര്‍മാണം: ഉദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
മലപ്പുറം
ജില്ലയിലെ അഞ്ച് തീരദേശ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം വ്യാഴാഴ്ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ഗവ. എൽപിഎസ്‌, കൂട്ടായി നോർത്ത് ഗവ. മോഡൽ എൽപിഎസ്‌, പുറത്തൂർ ഗവ. യുപിഎസ്‌, അരിയല്ലൂർ ഗവ. യുപിഎസ്‌, വള്ളിക്കുന്ന് ഗവ. എൽപിഎസ്‌ എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ്‌ ഉദ്‌ഘാടനംചെയ്യുന്നത്‌.
മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷയാകും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ  ടി എം തോമസ് ഐസക്, സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സർക്കാർ സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം.
സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണം. കോവിഡ് 19 മാനദണ്ഡങ്ങൾ പ്രകാരം ഓരോ വിദ്യാലയങ്ങളിലും ലളിതമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. 
കണ്ടെയ്‌ന്‍മെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ താനൂർ മാപ്പിള എൽപിഎസ്‌, വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും നിർമാണോദ്ഘാടനം മാറ്റിവച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top