03 August Tuesday

ജില്ലയിൽ 
നെല്ല്‌ 
സംഭരണത്തിൽ 
വർധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021
മലപ്പുറം
കർഷകരിൽനിന്ന്‌ സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ജില്ലയിൽ വർധന. ഒന്നാംവിള, രണ്ടാംവിള സീസണുകളിലായി 39,559 ടൺ നെല്ല്‌ ഇതുവരെ സംഭരിച്ചു. ഏകദേശം 12,500 കർഷകരിൽനിന്നുള്ള നെല്ലിന്‌ 108 കോടി രൂപ വിലവരും. കഴിഞ്ഞ വർഷം ഇതേ സീസണുകളിൽ 32,242 ടൺ നെല്ലാണ്‌ സംഭരിച്ചത്‌. 7317 ടൺ നെല്ല്‌ അധികം ശേഖരിക്കാനായി. ആഗസ്‌തിൽ ആരംഭിച്ച ഒന്നാംവിള സംഭരണത്തിൽ 14,726 ടണ്ണും ജനുവരിയിൽ ആരംഭിച്ച രണ്ടാംവിളയിൽ 24,833 ടൺ നെല്ലും കർഷകരിൽനിന്ന്‌ ശേഖരിച്ചു. ബാങ്ക്‌ വഴിയാണ്‌ സപ്ലൈകോ പണം നൽകുന്നത്‌. 87 കോടി രൂപ ഇതിനോടകം കർഷകർക്ക്‌ ലഭിച്ചു. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച്‌ ബാങ്കുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതോടെ എല്ലാ കർഷകരിലേക്കും പണമെത്തും. 
ജില്ലയിലെ നെല്ല്‌ സംഭരണം അവസാന ഘട്ടത്തിലാണ്‌. ഈ മാസം 30ന്‌ മുമ്പ്‌ രജിസ്റ്റർചെയ്ത എല്ലാ കർഷകരിൽനിന്നും നെല്ല്‌ സംഭരിക്കും. കിലോയ്‌ക്ക്‌ 27.48 രൂപയാണ്‌ കർഷകന്‌ ലഭിക്കുക. അഞ്ച്‌ ഏക്കർ വരെയുള്ള കൃഷിക്കാരുടെ പക്കൽനിന്നും 25 ഏക്കർ വരെയുള്ള ഗ്രൂപ്പുകളിൽനിന്നും നെല്ല്‌ സംഭരിക്കുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top