27 June Thursday

താനൂർ അക്രമം: എസ്ഡിപിഐക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

 

താനൂർ
താനൂരിലുണ്ടായ ബിജെപി–--എസ്ഡിപിഐ സംഘർഷത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. താനൂർ സ്വദേശി നടുവിൽ നാലകത്ത് മുഹമ്മദ് ഷാഫി (30)യാണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകർ തകർത്ത ഫ്രൂട്സ് കടയുടമയുടെ മകനാണ്. മെയ് 30ന് വൈകിട്ട് ആറിന‌് ശേഷമാണ് ബിജെപി- –-ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും  ഏറ്റുമുട്ടിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമം. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം എസ്ഡിപിഐ പ്രവർത്തകരും പ്രകോപനം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിനിടയിൽ കുത്തേറ്റ് ചികിത്സയിലായിരുന്നു ഷാഫി.
പ്രധാന വാർത്തകൾ
 Top