19 July Friday

സിപിഐ എം പ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനംചെയ‌്ത‌് ലീഗ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019
തിരൂർ
സിപിഐ എം പ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനംചെയ‌്ത‌് ലീഗുകാർ. തിങ്കളാഴ‌്ച പറവണ്ണയിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയാഘോഷത്തിനിടെ ആക്രമിക്കാനാണ‌് ആഹ്വാനം. പറവണ്ണ ലീഗ് ക്രിമിനൽ സംഘമായ "ഡെയ്ഞ്ചർ പുത്തങ്ങാടി'യുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടക്കുന്നു.    
വി കെ ജുനൈദ് എന്ന ലീഗ് പ്രവർത്തകനാണ‌്  ഫെയ്സ് ബുക്കിലൂടെ   സന്ദേശം പ്രചരിപ്പിക്കുന്നത‌്. തീരദേശത്തെ ലീഗ് പ്രവർത്തകർ വാട്സാപ് അടക്കമുള്ള നവ മാധ്യമങ്ങളിലൂടെ വ്യാപകമായി ഭീഷണി മുഴക്കുന്നുണ്ട‌്. കഴിഞ്ഞ ആഴ്ച പറവണ്ണ പുത്തങ്ങാടിയിൽ ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് ക്രിമിനൽ സംഘം സിപിഐ എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർക്കുകയും പള്ളിക്ക് നേരെ കല്ലെറിയുകയുംചെയ്തിരുന്നു. 
ഈ കേസി ലെ മുഖ്യപ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രധാന വാർത്തകൾ
 Top