13 June Sunday

16.21 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
പാലക്കാട്
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  16.21 കിലോ  കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് നൗഫൽ, എടപ്പറ്റ സ്വദേശി ഹനീഫ എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ധൻബാദ് എക്‌സ്‌പ്രസിൽ എത്തിയ ഇവരെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പിടികൂടിയത്. പാലക്കാട് ഇറങ്ങി തുടർ യാത്ര ബസിൽ പോകാനായിരുന്നു പദ്ധതി. 
ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽനിന്ന്‌ വാങ്ങി  നാദാപുരത്തേക്ക് വിൽപ്പനയ്‌ക്ക്‌ കൊണ്ടുപോകുകയായിരുന്നു. മുമ്പും കഞ്ചാവ് കൊണ്ടുവന്ന്‌ വിൽപ്പന നടത്തിയവരാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലിസ് പറഞ്ഞു. പാലക്കാട് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് ഇൻസ്‌പെക്‌ടർ രമേഷ്‌കുമാർ, എസ്‌ഐ രമേഷ്, എഎസ്‌ഐ ജോസ് സോളമൻ, സീനിയർ സിപിഒ സതീശൻ, ബിജു, ഹരിഹരൻ എന്നിവർ അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top