14 April Wednesday

ലീഗ്‌ ആക്രമണത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

മുസ്ലിംലീഗ് ആക്രമണത്തിൽ പരിക്കേറ്റ 
കൊട്ടക്കാരൻ ഹാരിസ് ആശുപത്രിയില്‍

കുറുവ
പഴമള്ളൂരിൽ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയെ മുസ്ലിംലീഗ്‌ പ്രവർത്തകർ ആക്രമിച്ചു. ഡിവൈഎഫ്ഐ പഴമള്ളൂർ  യൂണിറ്റ് സെക്രട്ടറി കൊട്ടക്കാരൻ ഹാരിസിനാണ് ലീഗ്‌ ആക്രമണത്തിൽ പരിക്കേറ്റത്.  
ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളിയുമായെത്തിയ എംഎസ്എഫ് മങ്കട മണ്ഡലം സെക്രട്ടറി ഷാക്കിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പഴമള്ളൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. അതുവഴി പോയ ഹാരിസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവർക്കുനേരെയും കൈയേറ്റം ഉണ്ടായി. 
ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ ഹാരിസിനെ  പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഘടിച്ചെത്തിയ ലീഗ്‌ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top