മലപ്പുറം
കേന്ദ്ര സർക്കാർ ബാങ്ക് സ്വകാര്യവൽക്കരണ ബില്ലിനെതിരെ ബാങ്ക് യൂണിയൻ ഐക്യവേദി നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. 16, 17 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായിരുന്നു സമരം. വിവിധ കേന്ദ്രങ്ങളിൽ ബാങ്ക് ശാഖകൾക്ക് മുമ്പിൽ പ്രകടനങ്ങളും ധർണയും നടത്തി. മലപ്പുറത്ത് കുന്നുമ്മൽ ഐഒബി ശാഖയ്ക്ക് മുന്നിൽ ബിഗേഷ് ഉണ്ണിയൻ ഉദ്ഘാടനംചെയ്തു. ജി കണ്ണൻ, എ അഹമ്മദ്, പി ബാലചന്ദ്രൻ, പി മിഥുൻ, സി എച്ച് ഉമ്മർ, കെ അനൂപ്, പി സി ഉണ്ണി, കെ അൻവർ, എം സോമൻ, പി അലി, ഹരിനാരായണൻ, എം കെ സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..