07 December Saturday

സിഐടിയു പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയ പ്രകടനം

നിലമ്പൂർ
ബിഎസ്എൻഎൽ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ പ്രതിഷേധം. ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നിലമ്പൂരിൽ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. പി ടി ഉമ്മർ അധ്യക്ഷനായി.
ഡിവൈഎഫ്ഐ പ്രവർത്തകരും ബിഎസ്എൻഎൽ കരാർ തൊഴിലാളികളും ബിഎസ്‌എൻഎൽ ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ, പ്രസിഡന്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി ഷെബീർ, എൻ എം ഷെഫീഖ്, കെ എസ് അൻവർ, സി സഹിൽ എന്നിവർ നേതൃത്വം നൽകി.
അടിയന്തരസഹായം നൽകാതെ മൃതദേഹം പുറത്തെടുക്കാനാകില്ലെന്ന്‌ പ്രതിഷേധക്കാർ നിലപാടെടുത്തു. ബിഎസ്‌എൻഎൽ  ഉദ്യോഗസ്ഥർ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള നേതാക്കളുമായി നടത്തിയ ചർച്ചക്കുശേഷമാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. സിപിഐ എം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ്, സിഐടിയു നേതാക്കളായ മാട്ടുമ്മൽ സലീം, ഇ പി ഉമ്മർ, എൻ വേലുക്കുട്ടി, കെ റഹീം, ടി ഹരിദാസൻ എന്നിവർ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top