15 October Tuesday

വിളമ്പാം സ്‌നേഹപാത്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
മലപ്പുറം
പ്രളയത്തിൽ പാത്രങ്ങളും മറ്റും നഷ്ടമായവർ ദുഃഖിക്കേണ്ട. അവർക്കായി  അടുക്കളോപകരണങ്ങൾ ശേഖരിച്ച്  കിറ്റുകളിൽ തയ്യാറാക്കിവയ്ക്കുകയാണ് കുടുംബശ്രീ ജില്ലാമിഷൻ. ഒരു കുടുംബത്തിന്റെ അടുക്കളയിലേക്ക് അത്യാവശ്യം വേണ്ടുന്ന ഉപകരണങ്ങൾ കിറ്റിലുണ്ട്‌.
വലിയ കലം, ചായപ്പാത്രം, ചെറിയ കലം, ഒരു ചെറിയ ചീനചട്ടി, നാല് പ്ലേറ്റ്, നാല് ഗ്ലാസ്, രണ്ട്‌ വലിയ കയിൽ, രണ്ട്‌ സ്പൂൺ, ബക്കറ്റ്, മഗ്ഗ്, രണ്ട്‌ ബൗൾ എന്നിവയാണ് കിറ്റിൽ ഉൾക്കൊള്ളിച്ചത്‌. ജില്ലയിലെ വിവിധ സിഡിഎസുകൾ, കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ, തൃശൂർ ജില്ലാ മിഷൻ എന്നിവിടങ്ങളിൽനിന്നായി ശേഖരിച്ച പാത്രങ്ങളാണ് കിറ്റുകൾക്കായി തയ്യാറാകുന്നത്. 
തയ്യാറാക്കിയ കിറ്റുകൾ ആദ്യഘട്ടം കരുളായിയിലെ പട്ടികവർഗ മേഖലയിലെ വീടുകളിൽ വിതരണംചെയ്യും. നിലവിൽ 500 കിറ്റുകൾ തയ്യാറായിട്ടുണ്ട്. കിറ്റുകളുടെ എണ്ണമനുസരിച്ച് വിതരണം കൂടുതൽ സിഡിഎസുകളിലേക്ക് വ്യാപിപ്പിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top