18 October Friday

ജില്ലാ അത്‌ലറ്റിക്‌ മീറ്റ്‌ ഐഡിയൽ മുന്നിൽ

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019

സി എസ് ദേവിക (അണ്ടർ 16 ലോങ് ജംപ് ​ഗോൾഡ് മെഡൽ) ഐഡിയൽ

 

 
തേഞ്ഞിപ്പലം 
ജില്ലാ അത്‌ലറ്റിക്‌ മീറ്റിന്റെ ആദ്യദിനത്തിൽ കടകശേരി ഐഡിയൽ സ്കൂൾ മുന്നേറുന്നു.  കലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന  ജൂനിയർ മീറ്റിൽ  241.5   പോയിന്റുമായാണ് നിലവിലെ ചാമ്പ്യൻമാരായ  കടകശേരി ഐഡിയലിന്റെ തേരോട്ടം. 
192 പോയിന്റുമായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും  65 പോയിന്റുമായി പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ് മൂന്നാം സ്ഥാനത്തുമാണ്‌. 100 മീറ്ററിൽ ഭിന്നശേഷിക്കാരനായ വെളിയംകോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുഹമ്മദ് ബാസിലിന്റെ പ്രകടനം ശ്രദ്ധേയമായി. മൂന്നാം സ്ഥാനമാണ് ഈ മിടുക്കന്.  
മികച്ച പങ്കാളിത്വമുള്ള മീറ്റ്‌ ഞായറാഴ്ച സമാപിക്കും. കഴിഞ്ഞ വർഷത്തെക്കാൾ മത്സരാർഥികളുടെ പങ്കാളിത്തം ഇത്തവണയുണ്ട്. 
700 പേരായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ 1400 മാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top