27 September Sunday

പറന്നിറങ്ങിയ ദുരന്തം

ബഷീർ അമ്പാട്ട്‌Updated: Saturday Aug 8, 2020

കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്യുന്നതിനിടെ തകർന്ന വിമാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു ഫോട്ടോ: പിടിഐ

 

കരിപ്പൂർ
വെള്ളിയാഴ്ച രാത്രി 7.50.   തിമിർത്ത് പെയ്യുന്ന മഴക്കൊപ്പമാണ് ഘോരശബ്ദം കേട്ടത്. വിമാനം പറന്നിറങ്ങുന്ന ശബ്ദമല്ലെന്ന്‌ മനസ്സിലായതോടെ പ്രദേശവാസികൾ ഒന്നാകെ പുറത്തേക്കോടി. അപ്പോഴാണ് വിമാനം റൺവേയും കടന്ന് താഴ്ചയിലേക്ക് പതിച്ചതായി  കാണുന്നത്. കൊണ്ടോട്ടി തറയിട്ടാൽ ബെൽറ്റ് റോഡിന് സമീപം മുക്കൂട്ടാണ് വിമാനം തകർന്നുവീണത്. പിളർന്ന വിമാനത്തിനടുത്തേക്ക് ആളുകൾ ഓടിയെത്തി. നാടൊന്നാകെ രക്ഷാപ്രവർത്തനത്തിനിറങ്ങി. പൊലീസും ഫയർഫോഴ്സും ഉടൻ കുതിച്ചെത്തി. വിമാനത്താവളത്തിലെയും തൊട്ടടുത്ത ജില്ലകളിൽ നിന്നുമുള്ള ഫയർ എന്‍ജിനും സ്ഥലത്തെത്തി. 
പതിവായി മോക്ഡ്രിൽ നടക്കുന്ന സ്ഥലത്താണ് വിമാന അപകടമുണ്ടായത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top