28 September Monday

സഹായം വാഗ്‌ദാനം ചെയ്‌ത്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
തിരുവനന്തപുരം
പ്രധാന മന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പുർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്‌, മലപ്പുറം കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐജി അശോക്‌ യാദവും വിമാനത്താവളത്തിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പരിക്കേറ്റവർക്ക്‌ ചികിത്സ നൽകാനും എല്ലാസൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായും പറഞ്ഞു. 
കേന്ദ്രസർക്കാരിന്റെ എല്ലാ സാഹായങ്ങളും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ എല്ലാസംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ മന്ത്രി എ സി മൊയ്‌തീൻ സ്ഥലത്തെത്തി.  
മരിച്ചവരുടെ ബന്ധുക്കളെ  രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ സംബന്ധിച്ച്  സംസ്ഥാന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ രാഷ്ട്രപതിയുമായി സംസാരിച്ചതായും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top