26 September Saturday

ടേബിൾ േടാപ്പ് മംഗളൂരുവിന്‌ സമാനം

അനീഷ് ബാലൻUpdated: Saturday Aug 8, 2020
മംഗളൂരു
സമാനമായ അപകടമെങ്കിലും മംഗളൂരുവിൽ പറ്റിയ പിഴവ് കോഴിക്കോട്ട്‌ ആവർത്തിക്കാതിരുന്നത്‌ വൻ ദുരന്തത്തിന്‌ തടയിട്ടു. 2010 മെയ് 22ലെ മംഗളൂരു വിമാനപകടത്തിൽ 158 പേർ മരിച്ചു. കരിപ്പൂരിനു സമാനമായ ടേബിൾ ടോപ്‌ വിമാനത്താവളമായ മംഗളൂരുവിൽ സ്ഥാനം തെറ്റിയാണ്‌ ഇറങ്ങിയത്‌. റൺവേ അവസാനിച്ചത് മനസ്സിലാക്കി വീണ്ടും പറത്താൻ (ടേക്ക് ഓഫ്) പൈലറ്റ് ശ്രമിച്ചതാണ്‌ വൻ ദുരന്തത്തിന്‌ വഴിവച്ചത്‌. വിമാനം ലാൻഡ് ചെയ്താൽ എൻജിൻ റിവേഴ്സ് ത്രസ്റ്റിലായിരിക്കും. റിവേഴ്സ് ത്രസ്റ്റിലാകുന്ന വിമാനം നിർത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്യാൻ കഴിയുകയെന്ന് വിദഗ്‌ധർ പറയുന്നു. ക്യാപ്റ്റൻ ഉറങ്ങിപ്പോയതാണ് മംഗളൂരുവിൽ വിനയായത്. ടേക്‌ ഓഫ് ചെയ്യാൻ ശ്രമിച്ച വിമാനം പ്രതീക്ഷിച്ചപോലെ ഉയാരാതെ സിഗ്നൽ ലൈറ്റ് തൂണിൽ ഇടിച്ച് കൊക്കയിലേക്ക് വീണ് കത്തിയമർന്നു. 
വെള്ളിയാഴ്ച കരിപ്പൂരിലിറങ്ങിയ വിമാനത്തിലെ പൈലറ്റ്‌ ദീപക് വസന്ത് സാത്തെ റൺവേയിൽനിന്ന് തെന്നി മാറിയ വിമാനം വീണ്ടും ഉയർത്താൻ ശ്രമിക്കാതിരുന്നത് വൻ ദുരന്തമാണ്‌ ഒഴിവാക്കിയതെന്ന്‌ എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റ്‌ ദേശാഭിമാനിയോട് പറഞ്ഞു. മുംബൈ സ്വദേശിയായ ദീപക് വസന്ത്‌ നാഷണൽ ഡിഫെൻസ്‌ അക്കാദമിയിലും എയർ ഫോഴ്സിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  മംഗളൂരുവിലും വിമാനം രണ്ടായി പിളർന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top