24 September Thursday

കലിതുള്ളി ചാലിയാർ; കനോലി പാലം തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
നിലമ്പൂർ
കാലവർഷം കലിതുള്ളി താണ്ഡവമാടിയപ്പോൾ കനോലി ടൂറിസം കേന്ദ്രത്തിലെ തൂക്കുപാലം പൂർണമായും തകർന്നു. ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കൂറ്റൻ മരത്തടികളും പാറക്കെട്ടുകളും ഇടിച്ചാണ് പാലം തകർന്നത്. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന്റെ ഒരുഭാഗം തകർന്നിരുന്നു.  
ഇതിനുശേഷം പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കടുത്ത മലവെള്ളപ്പാച്ചിൽ ഇനിയും ഉണ്ടായാൽ പാലം പൂർണമായും ഒഴുകിപ്പോകും. ലോകത്തിലെ ഏറ്റവും വലിയ തേക്ക് സ്ഥിതി ചെയ്യുന്നത്‌ പാലത്തിന് അക്കരെയുള്ള കനോലി പ്ലോട്ടിലാണ്. 2008ൽ പൊതുമേഖലാ സ്ഥാപനമായ സിൽക്ക്‌ 37.6 ലക്ഷം ചെലവിലാണ്‌ പാലം നിർമിച്ചത്. 14.2 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടായിരുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top