16 January Saturday

കൺട്രോൾ റൂം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 

മലപ്പുറം
ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയത്. പഞ്ചായത്ത്, നഗരസഭ, ജലസേചനം, കെഎസ്ഇബി, മണ്ണ് സംരക്ഷണം, ഭൂജല, ജിയോളജി എന്നീ വകുപ്പുകളുടെ നോഡൽ ഓഫീസർമാരെയും എൻസിസി കേഡറ്റുമാരെയും  ഉൾപ്പെടുത്തിയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. എല്ലാ താലൂക്കുകളിലും  കൺട്രോൾ റൂമുകൾ സജ്ജമാണ്‌.
 
97 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കരുവാരകുണ്ട്
പഞ്ചായത്തിൽ കനത്തമഴയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള ആർത്തല, ചെമ്പൻകാട്  കോളനികളിൽ താമസിക്കുന്ന 97കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 20 കുടുംബങ്ങളെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. വനമേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുറ്റളക്കോളനി, കൽകുണ്ട്  എന്നിവിടങ്ങളിലെ കുടുംബങ്ങളെയും ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കും. ആവശ്യമായ സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി അറിയിച്ചു.
 
ചാലിയാർ കരകവിഞ്ഞു; കുടുംബങ്ങളെ മാറ്റി
മമ്പാട്  
മേഖലയിൽ ചാലിയാർ കരകവിഞ്ഞ്  തീരത്തുള്ള വീടുകളിൽ വെള്ളം കയറി.  പല കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. മറ്റ് ചിലർ ബന്ധുവീടുകളിൽ അഭയംതേടി. ഉരുൾപൊട്ടലിനും മറ്റപകടങ്ങൾക്കും സാധ്യതയുള്ള  സ്ഥലങ്ങളിലുള്ളവരെയും മാറ്റിപ്പാർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top