23 September Wednesday

മൂന്നാമതും ‘ഷോക്കേറ്റ്‌’ ആഢ്യൻപാറ വൈദ്യുത നിലയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ആഢ്യൻപാറ പവർ ഹൗസ്

 

നിലമ്പൂർ 
പന്തീരായിരം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം നിർത്തി. കഴിഞ്ഞ രണ്ട് വർഷവും മഴ കനത്തപ്പോൾ ഇതേ അവസ്ഥയായിരുന്നു. ഇത്തവണയും കെഎസ്ഇബിക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. കഴിഞ്ഞ രണ്ട് പ്രളയത്തെ അതിജീവിച്ച് കൂടുതൽ  ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്നു. ജൂൺ, ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലായി മൂന്നര മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്‌ തിരിച്ചടി. 
ജൂൺ മുതൽ ഡിസംബർ വരെയാണ് ഇവിടെ കൂടുതലായും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്‌. വെള്ളം ശേഖരിച്ചുവയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ വേനലിൽ പ്രവർത്തനം മുടങ്ങും.
2018ലും 2019ലും ആഗസ്‌തിൽ തന്നെ പന്തീരായിരം മലനിരകളിലെ തേൻമലയിലുണ്ടായ ഉരുൾപൊട്ടലാണ് ജലവൈദ്യുത നിലയത്തിന് ‘ഷോക്കാ’യത്. കൂറ്റൻ കല്ലുകൾ ഇടിച്ച് ഷട്ടറുകൾ പൂർണമായി തകർന്നിരുന്നു. ജനറേറ്ററുകൾക്കടക്കം നിലയത്തിലെ മറ്റു ഭാഗങ്ങളിലും തകരാറുണ്ടായി. രണ്ട്‌ കോടി രൂപ മുടക്കിയാണ‌് നവീകരിച്ചത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top