19 September Thursday

സെമിനാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
തേഞ്ഞിപ്പലം
പ്രളയാനന്തര നവകേരള നിർമിതിയിൽ പ്രാദേശിക ഇടപെടലുകളുടെ  പ്രസക്തിയെക്കുറിച്ചുള്ള   ഗൗരവ ചർച്ചകൾക്ക് വേദിയായി അന്താരാഷ്ട്ര സെമിനാർ. കലിക്കറ്റ് യൂണിവേഴ്സിറ്റി ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആന്‍ഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിന്റെ ആദ്യ ദിനം പുനർനിർമാണവും പ്രളയ പാഠങ്ങളും ചർച്ചചെയ്തു.   സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം  എസ് രാമചന്ദ്രന്‍പിള്ള ഉദ്‌ഘാടനംചെയ്‌തു.  
 വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.  സെമിനാറിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക്  വള്ളിക്കുന്ന്  മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ യു കലാനാഥൻ സമ്മാനദാനം നടത്തി. ഡോ. ബി എസ് ഹരികുമാരൻ തമ്പി, ടി സബീഷ്, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി അശോകൻ സ്വാഗതവും ടി ഭാസ്കരൻ നന്ദിയും പറഞ്ഞു. ആദ്യ സെഷനിൽ പുനർനിർമാണവും പ്രാദേശിക ഇടപെടലുകളും എന്ന വിഷയത്തിൽ ഡോ. ടി പി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. ഡോ. വി കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. സി പരമേശ്വരൻ സ്വാഗതവും കൊറളാട്ടി മജീദ് നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം പ്രളയ പാഠങ്ങളെക്കുറിച്ച് ടി ഗംഗാധരൻ പ്രബന്ധമവതിരിപ്പിച്ചു. ഡോ. എം ഗോകുൽദാസ് അധ്യക്ഷനായി. എസ് പത്മജ സ്വാഗതം പറഞ്ഞു. വയനാട്ടിലെ പ്രളയ പാഠങ്ങൾ എന്ന വിഷയത്തിൽ ഡോ. സി കെ വിഷ്ണുദാസ് സംസാരിച്ചു. കൃഷ്ണൻ കാരങ്ങാട് അധ്യക്ഷനായി. സി ഹൈമാവതി സ്വാഗതം പറഞ്ഞു.  
അവസാന സെഷനിൽ മീനങ്ങാടി കാർബൺ ന്യൂട്രൽ അനുഭവങ്ങൾ എന്ന വിഷയത്തിൽ ബീന വിജയൻ പ്രബന്ധാവതരണം നടത്തി. കെ ബാലകൃഷ്ണൻ നന്ദി പറഞ്ഞു. സെമിനാർ വ്യാഴാഴ്‌ച സമാപിക്കും.
സെമിനാറിൽ  ഇന്ന് : രാവിലെ  9.30: - മാലിന്യം സംസ്കരണം–- ഡോ. കെ സുനിൽ രാജ്.  10.30: കൃഷിയും ഹരിത ജോലികളും - പരിശീലനം– വി ജി ഗോപി.  പകൽ  2:  ധനവിനിയോഗം– ഡോ. എൻ രാമലിംഗം.  3: ഉരുൾപൊട്ടൽ - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ– ഡോ. കെ വി ബ്രിജേഷ്. വൈകിട്ട് 4: സമാപനം,   ക്രോഡീകരണം–-ഡോ. പി കെ പോക്കർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top