09 August Sunday
കിറ്റുകൾ തയ്യാറാക്കൽ അവസാനഘട്ടത്തിൽ

5,59,494 വിദ്യാർഥികൾക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 8, 2020

വിദ്യാർഥികൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റ് മലപ്പുറം ബോയ്‌സ് സ്‌കൂളിൽ തയ്യാറാക്കുന്നു

മലപ്പുറം
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റ്‌ ജില്ലയിൽ 5,59,494 കുട്ടികൾക്ക് വിതരണംചെയ്യും. 
ഒന്ന്‌ മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ്‌ കിറ്റ്‌ നൽകുക. പ്രീപ്രൈമറി–- 48,420, എൽപി –- 3,11,228, യുപി –- 1,99,846 കിറ്റുകൾ വീതമാണ്‌ നൽകുന്നത്‌. കിറ്റുകൾ തയ്യാറാക്കൽ സപ്ലൈകോ മേൽനോട്ടത്തിൽ അവസാനഘട്ടത്തിലാണ്‌. ആറ്‌ കേന്ദ്രങ്ങളിലാണ്‌ വിതരണത്തിനുള്ള കിറ്റുകൾ ഒരുക്കുന്നത്‌. 
സപ്ലൈകോ സ്‌കൂളുകളിൽ എത്തിക്കുന്ന കിറ്റുകൾ കോവിഡ്‌ ജാഗ്രതാ നിർദേശങ്ങൾ പാലിച്ച്‌‌‌ ഉടൻ വിതരണം ആരംഭിക്കുമെന്ന്‌ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ജില്ലാ സൂപ്പർവൈസർ പി ദിനേശ്‌ പറഞ്ഞു.
 
പ്രീപ്രൈമറി : 1.2 കിലോ അരി, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്‌, 500 ഗ്രാം വീതം പരിപ്പ്‌, കടല, ചെറുപയർ, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി‌. 
എൽപി : നാല്‌ കിലോ അരി, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്‌, 500 ഗ്രാം വീതം പരിപ്പ്‌, കടല, ചെറുപയർ, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി.
യുപി : ആറ്‌‌ കിലോ അരി, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്‌, പരിപ്പ്‌, ചെറുപയർ, 500 ഗ്രാം കടല, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി.
 
സബ്‌ജില്ല വിതരണം ചെയ്യുന്ന കിറ്റുകൾ
എടപ്പാൾ 16,759
അരീക്കോട്‌ 20,137                     
കിഴിശ്ശേരി 21,542
കൊണ്ടോട്ടി 43,619
കുറ്റിപ്പുറം 35,217
മലപ്പുറം 40,599-  
മഞ്ചേരി 37,871
മങ്കട 36,631
മേലാറ്റൂർ 18,661
നിലമ്പൂർ 40,385
പരപ്പനങ്ങാടി 35,022
പെരിന്തൽമണ്ണ 26,375
പൊന്നാനി 21,445
താനൂർ 39,263
തിരൂർ 35,136
വേങ്ങര 52,766
വണ്ടൂർ 38,066
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top