09 August Sunday
63 പേർക്കുകൂടി സമ്പർക്കം വഴി 12

ഭീതി വർധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

 മലപ്പുറം

ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധിക്കും പൊലീസുദ്യോഗസ്ഥനുമുൾപ്പെടെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതോടെ ജില്ലയിൽ ആശങ്ക കനക്കുന്നു. ചൊവ്വാഴ്‌ച 63 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 12 പേർക്കാണ്‌‌‌ സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ചത്‌. ഇതിൽ മൂന്ന്‌ ആരോഗ്യപ്രവർത്തകരുൾപ്പെടെ 11‌‌ പേർ പൊന്നാനി താലൂക്കിൽനിന്നാണ്‌‌. 49 പേർ വിദേശത്തുനിന്നും രണ്ട് പേർ ഇതര സംസ്ഥാനത്തുനിന്നും എത്തി.
വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുറ്റിപ്പുറം സ്വദേശിനി (34), പൊന്നാനി നഗരസഭാ കൗൺസിലർ കുറ്റിക്കാട് സ്വദേശി (41), നഗരസഭാ ജീവനക്കാരൻ ഈഴുവതുരുത്തി സ്വദേശി (25), പൊന്നാനിയിലെ പൊലീസുകാരൻ (36), ലോട്ടറി വിൽപ്പനക്കാരനായ ആലങ്കോട് സ്വദേശി (32), മത്സ്യ വിൽപ്പനക്കാരനായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി (38) എന്നിവർക്ക് സമ്പർക്കത്തിലൂടെ‌ രോഗം സ്ഥിരീകരിച്ചത്‌ ഗൗരവം വർധിപ്പിക്കുന്നു. പൊന്നാനിയിലെ കൊറോണ കെയർ വള​ന്റിയർ പള്ളപ്പുറം സ്വദേശി (21), വട്ടംകുളത്തെ അങ്കണവാടി വർക്കർ (56), ആലങ്കോട് കോക്കൂർ സ്വദേശി (23), കൊവിഡ്‌ സ്ഥിരീകരിച്ച ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), കോവിഡ്‌ സ്ഥിരീകരിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയുമായി ഇടപഴകിയ ചീരാൻ കടപ്പുറം സ്വദേശിനി (85), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നേഴ്സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
വിദേശത്തുനിന്നെത്തിയവർ (സ്ഥലം ആദ്യം)
● മസ്‌കത്ത്‌: താനൂർ സ്വദേശി (45),
● റിയാദ്‌: താനൂർ പരിയാപുരം സ്വദേശി (45), ഏലംകുളം കുന്നക്കാവ് സ്വദേശി (34), വണ്ടൂർ സ്വദേശിനി (30), വഴിക്കടവ് മണിമൂളി സ്വദേശിനി (27), തിരൂർ സൗത്ത് അന്നാര സ്വദേശി (48), കോട്ടക്കൽ ചങ്കുവെട്ടി സ്വദേശിനി (54), തിരൂരങ്ങാടി സ്വദേശി (42).
● ജിദ്ദ: നിലമ്പൂർ സ്വദേശി (55), തിരൂരങ്ങാടി വെന്നിയൂർ സ്വദേശി (51), താഴേക്കോട്ടെ ആറുവയസുകാരി, ആനക്കയം ഇരുമ്പുഴി സ്വദേശി (40), കാളികാവ് ചാഴിയോട് സ്വദേശിനി (28), കീഴാറ്റൂർ തച്ചിങ്ങനാടം സ്വദേശി (44), കുഴിമണ്ണ മുണ്ടംപറമ്പ് സ്വദേശി (45), പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി (33), പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശി (37), കോഡൂർ ചെമ്മങ്കടവ് സ്വദേശി (45),  കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (36), ചെറുകാവ് പെരിങ്കാവ് സ്വദേശി (24), മഞ്ചേരി നറുകര സ്വദേശി (37), വഴിക്കടവ് വട്ടേപ്പാടം സ്വദേശി (45), പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി (35), ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി (51), വേങ്ങര സ്വദേശി (65), മങ്കട സ്വദേശി (32), മൂർക്കനാട് കൊളത്തൂർ സ്വദേശി (50).
● ദോഹ: പുറത്തൂർ സ്വദേശി (47), കരുളായി സ്വദേശി (27), ചുങ്കത്തറ പാലുണ്ട സ്വദേശി (41), കുറ്റിപ്പുറം പേരശനൂർ സ്വദേശി (27).
● ദുബായ്‌: വഴിക്കടവ് മൊടപ്പൊയ്ക സ്വദേശിനി (26), മാറഞ്ചേരി പുറങ്ങ് സ്വദേശി (50), ചെറിയമുണ്ടം കുറുക്കോൾ സ്വദേശി (35).
● ദമാം: പൊന്മള കുറുപ്പിൻപടി സ്വദേശി (29), തിരൂർ പയ്യനങ്ങാടി സ്വദേശി (62), വേങ്ങര കുറ്റൂർ പാക്കടപ്പുറായ സ്വദേശിനി (30), മക്കളായ 10 വയസുകാരൻ, അഞ്ചു വയസുകാരൻ, ചേലേമ്പ്ര സ്വദേശി (45), മമ്പാട് സ്വദേശി (37), തൃക്കലങ്ങോട് ആമയൂർ സ്വദേശി (45), താനൂർ തെയ്യാല കാരാട് സ്വദേശി (54), വഴിക്കടവ് സ്വദേശി (28).
● ഷാർജ: ഒഴൂർ ആദൃശേരി സ്വദേശി (48).
● അബുദാബി: തിരൂർ സൗത്ത് അന്നാര സ്വദേശി (52), ചെറിയമുണ്ടം മച്ചിങ്ങൽപ്പാറ സ്വദേശി (35).
● കുവൈത്ത്‌: വളവന്നൂർ സ്വദേശി (30).
● ബഹ്‌റൈൻ: എടവണ്ണ ഒതായി സ്വദേശി (38).
മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
● ബംഗളൂരുവിൽനിന്നെത്തിയ ചീക്കോട് സ്വദേശി (19), നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി (30).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top