09 August Sunday

ആന്റിജൻ പരിശോധന: 1280 പേർക്ക് രോഗമില്ല

സ്വന്തം ലേഖകൻUpdated: Wednesday Jul 8, 2020
എടപ്പാൾ
പൊന്നാനി താലൂക്കിലെ സമൂഹവ്യാപന സാധ്യത കണ്ടെത്താനുള്ള ആന്റിജൻ പരിശോധനയിൽ ചൊവ്വാഴ്ച ശേഖരിച്ച 1280 പേർക്ക് രോഗബാധയില്ലെന്ന്‌ കണ്ടെത്തി. ഏതാനും പേരുടെ സാമ്പിൾ ഫലത്തിൽ സംശയം കണ്ടെത്തിയതിനാൽ ഇവരെ വീണ്ടും പരിശോധനക്ക്‌ വിധേയമാക്കി. അന്തിമ ഫലം വന്നാൽ മാത്രമേ ഇവർക്ക് രോഗബാധയുണ്ടോ എന്ന്‌ അറിയാനാകൂ. ഇതുവരെ 2839 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 2830 ഫലവും നെഗറ്റീവാണ്. എടപ്പാൾ–- 77, ആലങ്കോട്–- 45, തവനൂർ–- 74,  വെളിയങ്കോട്–- 149, കാലടി–- 102, വട്ടംകുളം–- 172, മാറഞ്ചേരി–- 120, നന്നംമുക്ക്–- 98, പൊന്നാനി നഗരസഭ–- 300, പെരുമ്പടപ്പ്–- 149 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ശേഖരിച്ച സാമ്പിൾ. എല്ലായിടത്തും സാമ്പിൾ ശേഖരണം ബുധനാഴ്ചയും തുടരും. 
ഡോക്ടർമാർ, നേഴ്സുമാർ, സ്റ്റാഫ് നേഴ്സുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top