14 August Friday

3 കോവിഡ് കെയര്‍ സെന്റർ കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
മലപ്പുറം
ജില്ലയിൽ മൂന്ന് കോവിഡ് കെയർ സെന്റർ കൂടി സജ്ജീകരിച്ചു. നിലമ്പൂർ ടൂറിസ്റ്റ് ഹോം, കുമ്മിണിപ്പറമ്പ് ജിഎംയുപിഎസ്, പെരുമണ്ണ ക്ലാരി മുണ്ടശ്ശേരി ക്വാർട്ടേഴ്‌സ് എന്നിവയാണ് ജില്ലാ ഭരണസംവിധാനം ഏറ്റെടുത്തത്. ഇതര സംസ്ഥാനങ്ങൾ/ വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ധാരാളം പേർ എത്തുന്നതിനാലാണ്‌ കൂടുതൽ കോവിഡ് കെയർ സെന്ററുകൾ ഏറ്റെടുത്തത്. ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്തവരെയാണ്‌ ഇവിടെ താമസിപ്പിക്കുന്നത്‌. അതേസമയം, കോവിഡ് സെന്ററായിരുന്ന കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ തുടരുന്നതിനായി വൈദ്യശാല വിട്ടുനൽകിയതായി കലക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top