09 August Sunday

പൊന്നാനി വീണ്ടും ആശങ്കയിൽ

സ്വന്തം ലേഖകൻUpdated: Wednesday Jul 8, 2020
പൊന്നാനി 
നഗരസഭാ കൗൺസിലർക്കും ജീവനക്കാരനും ആരോഗ്യ പ്രവർത്തകർക്കും  പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചത്‌ പൊന്നാനിയെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്നു. പൊന്നാനി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചതോടെ എസ്‌എച്ച്‌ഒയും എസ്ഐയുമുൾപ്പെടെ 47 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരൂർ കൺട്രോൾ റൂം സിഐയെയും വിവിധ സ്റ്റേഷനുകളിലെ ഏഴ് പൊലീസുകാരെയും താൽക്കാലികമായി  പൊന്നാനിയിൽ നിയമിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നഗരസഭാ കാര്യാലയം ബുധനാഴ്ച അടച്ചിടും. കൗൺസിലർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. ഇവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. ആന്റിജൻ പരിശോധന പോസിറ്റീവായതിനെത്തുടർന്ന്‌ മഞ്ചേരി ഗവ. ആശുപത്രിയിലേക്ക്‌ മാറ്റിയവർക്കാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. പൊന്നാനി സ്‌റ്റേഷനിലെ 13 പൊലീസുകാരുടെ ആന്റിജൻ പരിശോധന ചൊവ്വാഴ്‌ച നടത്തി. ബാക്കിയുള്ളവരെ ബുധനാഴ്ച പരിശോധിക്കും. പഴയ സിഐ ഓഫീസ് കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവർത്തിക്കുന്നത്‌. അഗ്നിരക്ഷാ സേന സ്‌റ്റേഷൻ അണുവിമുക്തമാക്കി. പരാതികൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top