14 August Friday

കോവിഡ്‌ രോഗിക്കൊപ്പം വേദിപങ്കിട്ടു; ലീഗ്‌ നേതാക്കൾ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കൊണ്ടോട്ടി
കോവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി കൊണ്ടോട്ടിയിൽ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന്‌ മുസ്ലിംലീഗ്‌ നേതാക്കൾ കൂട്ടത്തോടെ നിരീക്ഷണത്തിൽ. ടി വി ഇബ്രാഹിം എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട്‌ ഫാത്തിമ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജമീല എന്നിവരാണ്‌ നിരീക്ഷണത്തിൽ കഴിയുന്നത്‌. 
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സംഭാവന നൽകാനാണ് കെഎംസിസി നേതാവായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ജൂലൈ ഒന്നിന് കൊണ്ടോട്ടിയിലെത്തിയത്. കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സന്ദർശനം.  പരിശോധനാ ഫലം പോസിറ്റീവായതോടെയാണ്‌ ചടങ്ങിൽ പങ്കെടുത്ത ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോട്‌ ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ്‌ നിർദേശിച്ചത്‌.   ഡയാലിസിസ് കേന്ദ്രത്തിലെ ചടങ്ങിനുശേഷം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ദുരന്തനിവാരണ സമിതി യോഗം കൊണ്ടോട്ടിയിൽ നടന്നിരുന്നു. ഇത്‌ ഉദ്‌ഘാടനംചെയ്‌തത്‌ ടി വി ഇബ്രാഹിം എംഎൽഎയായിരുന്നു. തുടർന്നാണ്‌ ഇദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top