07 August Friday

കരിമ്പുഴ: കാടുതേടി വിനോദസഞ്ചാര മേഖല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
പൂക്കോട്ടുംപാടം
ജില്ലയിൽ ആദ്യത്തെ വന്യജീവി സങ്കേതം നിലവിൽ വന്നതോടെ ഇതോടനുബന്ധിച്ച്‌ വിനോദസഞ്ചാര പദ്ധതികൾക്കും ഗതിവേഗം. കരിമ്പുഴ വന്യജീവി സങ്കേതത്തോടനുബന്ധിച്ചാണ് വിവിധ‌ വിനോദസഞ്ചാര പദ്ധതികൾ ഒരുങ്ങുന്നത്‌.  ആരണ്യകം ഗേറ്റ്‌വേ ഇക്കോ ടൂറിസം പ്രെോജക്ട്‌ വനം മന്ത്രിക്ക്‌ സമർപ്പിച്ചു. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന് സമീപമാണ്‌ ആരണ്യകം ഗേറ്റ്‌വേ എന്ന പേരിൽ ഉദ്യാനമൊരുങ്ങുന്നത്‌.  ആറാം വാർഡിൽ മലയോര പാതയോരത്ത് സ്ഥിതിചെയ്യുന്ന ഭാഗമാണിത്‌. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതം. ഇവിടെ നിലവിലുള്ള രണ്ട് ആൽവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും മരങ്ങളും സംരക്ഷിച്ച്‌ ചെരങ്ങാതോടിന് കുറുകെ ആർച്ച് പാലവും കൈവരിയും വിളക്കുകളും ഇരിപ്പിടങ്ങളും ഉൾപ്പെടുന്ന ഉദ്യാനമാണൊരുക്കുന്നത്‌. മുത്തങ്ങ മാതൃകയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കാൻ കാരീരിപ്പാടം വാച്ച് ടവർ വഴി ട്രക്കിങ് ഏർപ്പെടുത്തുകകൂടി ചെയ്താൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാം. ന്യൂ അമരമ്പലം റിസർവ് വനമേഖലയുടെ മറ്റൊരു പ്രവേശന കവാടമായും ഇതോടെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷൻ മാറിയേക്കും. ഇതിനു സമീപത്തെ ടി കെ കോളനി പൂത്തോട്ടംകടവ് ഇക്കോ ടൂറിസം പദ്ധതിക്കും ‘ആരണ്യകം ഗേറ്റ്‌വേ’  ഗുണകരമാവും. രൂപരേഖ ചിത്രം, എസ്റ്റിമേറ്റ് തുക എന്നിവയടങ്ങുന്ന പ്രോജക്ടാണ്‌ വനം മന്ത്രി കെ രാജുവിന് അമരമ്പലം പഞ്ചായത്ത് അംഗം അനീഷ് കവളമുക്കട്ട  കൈമാറിയത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top