19 August Monday

‘നൈറ്റ് കോംബിങ‌് ’ പിടിയിലായത‌് 618 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 

തിരൂരങ്ങാടി 
കഴിഞ്ഞ രാത്രി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡിൽ  ഉണർന്നിരുന്നതോടെ വലയിലായത് ഒട്ടേറെ പേർ. ‘നൈറ്റ് കോംബിങ‌്’ ഓപറേഷനിലൂടെ  618 കേസുകളാണ് രജിസ‌്റ്റർചെയ‌്തത‌്. ഗതാഗത കമീഷണറുടെ നിർദേശപ്രകാരം ശനിയാഴ്ച രാത്രി സംസ്ഥാന വ്യാപകമായി  ദേശീയപാതകളിൽ  പരിശോധന നടത്തുകയായിരുന്നു. 
രാത്രി ഏഴിന‌് തുടങ്ങിയ ഓപറേഷൻ പുലർച്ചെ നാലിനാണ‌് അവസാനിപ്പിച്ചത്. ജില്ലയിൽ വളാഞ്ചേരി, ചങ്ങരംകുളം, കുറ്റിപ്പുറം, കോട്ടക്കൽ, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കക്കാട്, തലപ്പാറ, ഇടിമുഴിക്കൽ എന്നിവിടങ്ങളിൽ പരിശോധന നടന്നു.  
കേസുകൾ: അമിത വെളിച്ചം ഉപയോഗിക്കൽ–- 149, ഓവർ ലോഡ്–-മൂന്ന്. വാഹനങ്ങളുടെ രൂപമാറ്റം, നികുതി അടയ‌്ക്കാതിരിക്കൽ, ഇൻഷുറൻസ് അടയ‌്ക്കാതിരിക്കൽ, അമിതവേഗം, ലൈസൻസ‌് ഇല്ലാതെ വാഹനം ഓടിക്കൽ, ഫിറ്റ‌്നസ‌് ഇല്ലാതെ വാഹനം നിരത്തിലിറക്കൽ എന്നിവയാണ‌് മറ്റ് കേസുകൾ.  3,54,000 രൂപ പിഴ ഈടാക്കി. ജില്ലാ ആർടിഒ അനൂപ് വർക്കിയുടെയും എൻഫോഴ‌്സ‌്മെന്റ‌് ജില്ലാ ആർടിഒ ടി ജി ഗോകുലിന്റെയും മേൽനോട്ടത്തിൽ ജോയിന്റ് ആർടിഒമാരായ എം പി അബ്ദുൽ സുബൈർ, ഷാജു എ ബക്കർ,
സി യു മുജീബ്, ഇ മോഹൻദാസ്, വി എ സഹദേവൻ, തോമസ് ജോർജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top