25 August Sunday

ബസ‌് കാറിലും പോസ‌്റ്റിലും ബൈക്കിലും ഇടിച്ചു; വിദ്യാർഥിനി ബസിനടിയിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് അപകടത്തിൽപ്പെട്ട ബസ്

 

ചങ്ങരംകുളം
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കാറിലും വൈദ്യുതി പോസ്റ്റിലും യാത്രക്കാരിയെയും ഇടിച്ചശേഷം ബൈക്കിലും ഇടിച്ചുനിന്നു. വാഹനത്തിനടിയിൽ കുടുങ്ങിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷിച്ച‌് ആശുപത്രിയിലെത്തിച്ചു.  ചങ്ങരംകുളത്തിനടുത്ത് ചിയ്യാനൂർ പാടത്ത്  പെട്രോൾ പമ്പിനുസമീപം ഞായറാഴ്ച പകൽ 3.30നായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  മാട്ടം സ്വദേശിയും പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല (18)ക്കാണ് പരിക്കേറ്റത്.  വളയംകുളം ഭാഗത്തുനിന്ന് വന്ന കാർ അതേ ദിശയിലേക്ക് തിരിക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന ബസ്  കാറിന്റെ ഒരു വശത്ത് ഇടിച്ച് നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന‌് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലും റോഡരികിലൂടെ നടന്നുപോകുകയായിരുന്ന  വിദ്യാർഥിനിയേയും ഇടിച്ച‌ു. ശേഷം ബൈക്കിലിടിച്ച‌്  ടയർ മണ്ണിൽ താഴ്ന്നാണ് ബസ‌് നിന്നത‌്.
ബസിനടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക പരിഭ്രാന്തി പരത്തി. ജെസിബി കൊണ്ടുവന്ന് ബസ് ഉയര്‍ത്തിനോക്കിയാണ് ആശങ്ക അകറ്റിയത്. ചങ്ങരംകുളം പൊലീസും  രക്ഷാപ്രവർത്തനം നടത്തി.
പ്രധാന വാർത്തകൾ
 Top