28 May Thursday

സു​ഗന്ധമില്ലെങ്കി‌ലും സുന്ദരമീ പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

മഞ്‌ജിമ കടലാസ്‌ പൂക്കൾ നിർമാണത്തിൽ

നിലമ്പൂർ 
ചാലിയാർ പഞ്ചായത്തിലെ പൈങ്ങാക്കോട് കൂപ്പാറ വീടിന്റെ അകം മുഴുവൻ കടലാസ്‌ പൂക്കളാണ്‌.  
ഒറ്റനോട്ടത്തിൽ ഇവ ജീവനുള്ളവയാണെന്ന്‌ തോന്നും. കോവിഡ്‌ 19ന്റെ നിയന്ത്രണ കാലത്ത്‌ ബിരുദ വിദ്യാർഥി മഞ്ജിമ വിജയനാണ്‌  പൂക്കൾ നിർമിക്കുന്നത്‌. ഗന്ധമില്ലെന്നതൊഴിച്ചാൽ പൂക്കളെല്ലാം സൂപ്പറാണ്‌.  ചാർട്ട് പേപ്പറുകളിലും ന്യൂസ് പ്രിന്റുകളിലുമാണ്‌ പൂക്കൾ ഇതൾ വിടർത്തുന്നത്‌. 
ഓരോ ദിവസവും നിർമിക്കുന്ന പൂക്കൾ വീടിന്റെ ചമരുകളിൽ പതിക്കുകയാണ്‌ ഈ മിടുക്കി. ലോക്ക് ഡൗൺ കഴിയുന്നതോടെ വീട് മുഴുവൻ കടലാസ് പൂക്കൾ നിറയ്‌ക്കാനാണ്  തീരുമാനം. നിലമ്പൂരിലെ സ്വകാര്യ കോളേജിലാണ്‌ മഞ്‌ജിമ പഠിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top