28 May Thursday
‘കാത്തുരക്ഷിക്കാൻ ടീച്ചറമ്മയും -കരുത്തായി മുഖ്യനും’...

കവിതയുമായി വിദ്യാർഥിനി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

വി എ മായ

മലപ്പുറം
""അകലം പാലിച്ചടുക്കാനായ്, പ്രതിരോധമാണ് പ്രതിവിധി... പൊരുതി നാം ജയിച്ചിടും.'' കോവിഡ്‌ അതിജീവനത്തെ ആസ്‌പദമാക്കി മഞ്ചേരി ജിബിഎച്ച്‌എസ്‌എസിലെ പ്ലസ്‌ വൺ വിദ്യാർഥിനി വി എ മായ എഴുതിയ വരികൾക്ക്‌ സ്വന്തം ജീവിതവുമായി നേർബന്ധമുണ്ട്‌. 
ശരീരത്തിൽനിന്ന്‌ തൊലിപൊളിയുന്ന ലാമേലർ ഇച്ചിത്തോയിസ്‌ എന്ന രോഗത്തെ അതിജീവിച്ചതാണ്‌ മായ. ജന്മനാ കൂടെയുള്ള രോഗം ഏൽപ്പിച്ച മാനസിക വിഷമത്തെ മറികടക്കാൻ ചെറുപ്പംമുതൽ കവിതയെഴുത്ത്‌ ഒപ്പമുണ്ടായിരുന്നു. കോവിഡിനെതിരായി നാട്‌ ഒന്നാകെ നടത്തുന്ന പോരാട്ടം വിജയിക്കുമെന്ന്‌ മായ പറയുന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പ്രവർത്തനങ്ങളെക്കുറിച്ചും കവിതയിൽ പറയുന്നു."" മലയാള നാടിനെ;  കാത്തുരക്ഷിക്കാൻ ടീച്ചറമ്മയും - കരുത്തായി മുഖ്യനും കൂട്ടരും പിന്നെ; സാന്ത്വന സ്പർശമായ് മാലാഖമാരും, തുണയായ് നമുക്കൊപ്പം കാവൽ ഭടന്മാരുമുണ്ട്‌.'' സിപിഐ എം പ്രവർത്തകനായ വി അനിൽകുമാറിന്റെയും വി സ്‌മിതയുടെയും മകളാണ്‌. ഫിഡൽ, നിതിൻ എന്നിവർ സഹോദരങ്ങളാണ്‌.
പ്രധാന വാർത്തകൾ
 Top