പൊന്നാനി
ലഹരിയെ ചവിട്ടിയകറ്റാനുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബിഹാർ സ്വദേശിയായ ധനയ് സാബ് എന്ന അമ്പത്തഞ്ചുകാരന്‍.
എല്ലാ സംസ്ഥാനങ്ങളിലൂടെയും തന്റെ സൈക്കിൾ റിക്ഷയിലൂടെ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം പകരുകയാണ് ഈ കർഷകൻ.
ആറ് മാസം മുമ്പ് ബിഹാറിലെ ചഹ്പ്രയിൽനിന്നാണ് യാത്ര തുടങ്ങിയത്. ഡല്‍ഹിയും ജമ്മുവും കടന്ന് രാജസ്ഥാനും ഗുജറാത്തും മുംബൈയും താണ്ടി ഗോവയും കർണാടകയും ചവിട്ടിയാണ് കേരളത്തിലെത്തിയത്. നിളയോരത്തെ അൽപ്പ വിശ്രമത്തിന് ശേഷം കന്യാകുമാരിയിലേക്ക് ലക്ഷ്യംവയ്ക്കുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തിയിലാണ് ഇദ്ദേഹം.
10 മാസത്തെ യാത്രയാണ് നടത്തുന്നത്.
ചെറുപ്പകാലത്ത് വീട്ടിനടുത്ത് മദ്യപിച്ച് എത്തിയവർ നടത്തിയ അക്രമമാണ് ധനയ് സാബിനെ ലഹരിക്കെതിരാക്കിയത്.
ആൾത്തിരക്കേറിയ ഇടത്തെല്ലാം സൈക്കിൾ നിർത്തി ലഹരി വിരുദ്ധ പോസ്റ്റർ ഉയർത്തി കാണിക്കും. ഒപ്പം ‘ലഹരി വെടിയൂ അധ്വാനത്തെ ലഹരിയാക്കൂ’ എന്ന സന്ദേശവും നല്‍കും.
‘വർഗീയത നാടിന് എത്ര ആപല്‍ക്കരമാണോ അത്രത്തോളം അപകടകരമാണ് ലഹരി. പോരാട്ടവും സമരവുമാണ് രാജ്യത്തെ വാർത്തെടുത്തത്. അതിലൂടെ മാത്രമേ രാജ്യത്തെ നിലനിർത്താനാവൂ. കർഷക പോരാട്ടം ഇതിന് ഉദാഹരണമാണ്. കേരളത്തിൽനിന്ന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്‘, ധനയ് സാബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..