മലപ്പുറം
ബാബരി മസ്ജിദ് കർസേവകരാൽ തകർക്കപ്പെട്ടിട്ട് 29 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറുടെ ഓർമദിനമായ ഡിസംബർ ആറ് ഡിവൈഎഫ്ഐ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു.
ദിനാചരണം മലപ്പുറത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതവും കെ പി അനീഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..