Deshabhimani

ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ 
വിലയിരുത്താൻ പ്രണബ്‌ ജ്യോതിനാഥെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 12:05 AM | 0 min read

 

മലപ്പുറം
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ ജ്യോതിനാഥ് നിലമ്പൂരിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ,- സ്വീകരണകേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ നിലമ്പൂർ  അമൽ കോളേജിലെ സൗകര്യങ്ങളും സ്‌ട്രോങ് റൂമുകളും സന്ദർശിക്കുകയും പോരായ്മകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. കലക്ടർ, നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികൾ എന്നിവരോടൊപ്പമാണ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളും വോട്ടെണ്ണൽ ഹാളുകളും സന്ദർശിച്ചത്.തുടർന്ന് കക്കാടംപൊയിലിലെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭാ മണ്ഡലം പരിധിയിലുള്ളത്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home