10 October Thursday
ലീഗ്‌ നേതാവിന്റെ വായ്‌പാ തട്ടിപ്പ്‌

ബാങ്ക്‌ അക്കൗണ്ടുകൾ വിജിലൻസ്‌ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ജില്ലാ ബാങ്കിനുപുറമെ ലീഗ് നിയന്ത്രണത്തിലുള്ള 
    ചില സഹകരണ ബാങ്കുകളിലും തട്ടിപ്പെന്ന് വിവരം

എടക്കര
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ  എടക്കര ശാഖയിലെ വായ്‌പാ തട്ടിപ്പിൽ മുസ്ലിംലീഗ്‌ നേതാവ്‌ ഇസ്മായിൽ മൂത്തേടം ഉൾപ്പെടെയുള്ളവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്‌. കോടികളുടെ അനധികൃത വായ്‌പയെടുത്ത്‌ തിരിച്ചടയ്ക്കാത്ത കേസിൽ ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനും മറ്റു ആറുപേർക്കുമെതിരെയാണ്‌ അന്വേഷണം. ജില്ലാ ബാങ്കിനുപുറമെ മറ്റ്‌ സഹകരണ ബാങ്കുകളിലും സമാന വായ്‌പാ തട്ടിപ്പ്‌ നടന്നതായി വിജിലൻസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഈ ബാങ്കുകളിലെയും അക്കൗണ്ടുകൾ പരിശോധിക്കും. വിജിലൻസ് ഇന്‍സ്പെക്ടര്‍ പി ജ്യോതീന്ദ്രകുമാറിനാണ്‌ അന്വേഷണ ചുമതല. 
ഇസ്‌മായിലിന്റെ ഭാര്യ റംലത്ത്‌, മകൻ ആസിഫലി, ബാങ്ക്‌ ശാഖാ മാനേജർ തോമസ്‌കുട്ടി, മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുസ്‌തഫ കമാൽ അഫ്‌സൽ, മുൻ ജനറൽ മാനേജർ പി എം ഫിറോസ്‌ ഖാൻ, സി കെ കുഞ്ഞിമുഹമ്മദ്‌ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികൾ. 
ലീഗ്‌ നിയന്ത്രണത്തിലുള്ള മൂത്തേടം അർബൻ സഹകരണ സംഘം, ചുങ്കത്തറ സഹകരണ ബാങ്ക്‌, മൂത്തേടം സഹകരണ ബാങ്ക്‌, കരുളായി സഹകരണ ബാങ്ക്‌, നിലമ്പൂർ താലൂക്ക് സഹകരണ സംഘം എന്നിവിടങ്ങളിൽനിന്നാണ്‌ വായ്‌പയെടുത്തത്‌. പലതും കുടിശ്ശികയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top