Deshabhimani

കെസിഇയു മാര്‍ച്ചിൽ പ്രതിഷേധമിരമ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:06 AM | 0 min read

തിരുവനന്തപുരം/ മലപ്പുറം 
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സഹകരണ ജീവനക്കാർ സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലകളിൽ ജോയിന്റ്‌ രജിസ്ട്രാർ ഓഫീസുകളിലേക്കുമായിരുന്നു മാർച്ച്‌. 
സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ബാധിക്കുന്ന ചട്ട ഭേദഗതികൾ പിൻവലിക്കുക, സഹകരണ ജീവനക്കാരുടെ കാലാവധി കഴിഞ്ഞ ശമ്പളം പരിഷ്കരിക്കുന്നതിന് കമ്മറ്റികൾ രൂപീകരിക്കുക, സഹകരണ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധനയങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ ഇടപെടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. 
സെക്രട്ടറിയറ്റിനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു.   മലപ്പുറം ജില്ലാ  സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെകട്ടറി  വി പി  സക്കറിയ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡ​ന്റ്  പി പത്മജ അധ്യക്ഷയായി.  സംസ്ഥാന പ്രസിഡ​ന്റ് പി എം വഹീദ സംസാരിച്ചു.  ഐ  ശ്രീധരൻ സ്വാഗതവും കെ  പ്രസാദ് നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home